ഇടതുപക്ഷ ജനാധിപത്യ മുന്നണി ഡിസംബർ മൂന്നിന് എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ‘വികസന വിളംബരം’ സംഘടിപ്പിക്കും. വികസന പ്രവർത്തനങ്ങളുടെ സ്ലൈഡുകളും ബോർഡുകളും പ്രദർശിപ്പിച്ച് ഓരോ കേന്ദ്രങ്ങളിലും ജനങ്ങളുമായി പ്രദേശത്തെ വികസനത്തെക്കുറിച്ച് ചർച്ചയാണ് പ്രധാന പരിപാടി. ഡിസംബർ അഞ്ചിന് സംസ്ഥാനത്തെ എല്ലാ വാർഡുകളിലെയും വിർച്ച്വൽ റാലികൾ നടക്കും. 50 ലക്ഷം ആളുകൾ ഒരേ സമയത്ത് റാലിയിൽ പങ്കെടുക്കും.