ഉപാധിവെച്ചുള്ള ചർച്ചക്കില്ലെന്ന് കർഷകർ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിർദേശം തള്ളി. ഇനി ഉപാധികളോടെ സർക്കാരുമായി ചർച്ചയില്ലെന്നും ഉപാധികൾ പിൻവലിച്ചാൽ സർക്കാരുമായി ചർച്ചയ്ക്ക് തയ്യാറാകാം എന്നുമാണ് കർഷകർ നിലപാടെടുത്തിരിക്കുന്നത് റിപ്പോർട്ട്.
ശനിയാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞത് കർഷകർ ഇപ്പോൾ നടത്തുന്ന സമരം സിംഗുവിൽ നിന്നുംബുറാഡിയിലേക്ക് മാറ്റണമെന്നായിരുന്നു.എന്നാൽ അങ്ങനെയെങ്കിൽ എത് സമയത്തും ചർച്ചയ്ക്ക് തയ്യാറാവാമെന്നും അമിത് ഷാ പറഞ്ഞിരുന്നു. ഈ നിർദേശമാണ് കർഷകർ ഇപ്പോൾ തള്ളിയിരിക്കുന്നത്.
ഇപ്പോൾ സമരം നടക്കുന്ന ദില്ലി ഹരിയാന അതിർത്തിയിലെ സിംഗുവിൽ തന്നെ സമരം തുടരുമെന്ന് കർഷകർ പറഞ്ഞു. കർഷകരുടെ സമരം നാല് ദിവസം പിന്നിടുമ്പോൾ പഞ്ചാബിലെയും ഹരിയാനയിലെയും കർഷകർക്ക് പിന്നാലെ മറ്റ് സംസ്ഥാനങ്ങളിലെ കർഷകരും പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അണിനിരന്നിട്ടുണ്ട്. ദിനംപ്രതി സമരവേദിയിലെ ആളുകളുടെ എണ്ണം കൂടിവരികയാണ്. സമരത്തിൽ നിന്നും ഒരിഞ്ച് പിന്നാട്ട് പോകേണ്ടതില്ലെന്ന നിലപാടിലാണ് സമരം ചെയ്യുന്ന കർഷകർ.