കൊച്ചി: പുല്ലേപ്പടിയില്‍ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
റെയില്‍വേ ട്രാക്കിന് സമീപത്തുനിന്നുമാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ഫോറന്‍സിക് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഇന്ന് 12 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
പുല്ലേപ്പടി ജംഗ്ഷന് സമീപത്തുള്ള റെയില്‍വേ ട്രാക്കിന് സമീപമാണ് കണ്ടെത്തിയത്. ഉപേക്ഷിപ്പെട്ട റെയില്‍വേ ട്രാക്കിലാണ് കണ്ടെത്തിയത്. ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് വ്യക്തമല്ല. സമീപ പ്രദേശങ്ങളിലും പോലീസ് അന്വേഷണം ആരംഭിച്ചു.