ഏറ്റുമാനൂര്‍; ഏറ്റുമാനൂരില്‍ വാഹനാപകടം.രണ്ട് കാറുകളാണ് അപകടത്തില്‍ പെട്ടത്.
ഏറ്റുമാനൂര്‍ തവളക്കുഴി മാളികക്കു സമീപമാണ് അപകടം നടന്നത്.അപകടത്തെത്തുടര്‍ന്ന് എംസിറോഡില്‍ ഗതാഗതം നേരിയതോതില്‍ തടസ്സപ്പെട്ടു.രണ്ടുകാറുകളാണ് അപകടത്തില്‍ പെട്ടത്.അപകടത്തില്‍ പെട്ട ഒരു കാര്‍ സമീപത്തെ കടയിലേക്ക് ഇടിച്ചുകയറിയ നിലയിലാണ്.കോട്ടയം ഭാഗത്തേക്ക് പോവുകയായിരുന്ന ഫോര്‍ഡ് കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് നിര്‍ത്തിയിട്ട ഹോണ്ട അമേസിന്റെ പിന്നിലിടിച്ചാണ് അപകടം നടന്നതെന്ന് പറയപ്പെടുന്നു.
തുടര്‍ന്ന് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.കടയിലേക്ക് ഇടിച്ചുകയറിയ വാഹനത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.