ഈരാറ്റുപേട്ട ; ഈരാറ്റുപേട്ടയില്‍ ബസുകള്‍ അപകടത്തില്‍ പെട്ടു.അപകടത്തെ തുടര്‍ന്ന് 2 വിദ്യാര്‍ഥിനികള്‍ക്ക് പരിക്കേറ്റു.
മത്സരയോട്ടത്തെതുടര്ന്നാണ് അപകടം സംഭവിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു. ഒരേ റൂട്ടിലോടുന്നയാണ് 2 ബസുകളും. ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി റൂട്ടില്‍ ഒരേ സമയത്ത് സര്‍വ്വീസ് നടത്തുന്ന ബസുകളാണിവ. രണ്ട് ബസുകളും ഒരാളുടെ ഉടമസ്ഥതയിലുള്ളതാണ്.
ഈരാറ്റുപേട്ട അരുവിത്തുറ പള്ളിക്കു സമീപം രാവിലെ 9.30 ഓടെയാണ് അപകടം നടക്കുന്നത്.ബസുകള്‍ മറികടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.പെട്ടെന്നുണ്ടായ ബ്രേക്കിനെ തുടര്‍ന്ന് ബസില്‍ നില്‍ക്കുകയായിരുന്ന വിദ്യാര്‍ഥികള്‍ വീഴുകയായിരുന്നു.അരുവിത്തുറ സെന്റ് ജോര്‍ജ് കോളജ് വിദ്യാര്‍ഥികളാണിവര്‍.പരിക്കേറ്റവരെ പിഎംസി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപകടത്തിനുകാരണമായ ബസുകള്‍ രണ്ടും ഈരാറ്റുപേട്ട പോലീസ് കസ്റ്റഡിയിലെടുത്തു.ഒരേ പേരിലുള്ള ബസുകള്‍ തമ്മിലാണ് മത്സരയോട്ടം നടന്നത്.