കോട്ടയം ; എംസി റോഡില്‍ ചവിട്ടുവരിയിലാണ് അപകടം നടന്നത്. ബസും ഓട്ടോറിക്ഷയുമാണ് അപകടത്തില്‍ പെട്ടത്.
രാത്രി എട്ടരയോടെയാണ് അപകടം നടന്നത്.കോട്ടയത്തുനിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന സ്വകാര്യബസും ഉല്പന്നങ്ങള് കയറ്റിവന്ന ഓട്ടോറിക്ഷയും തമ്മിലാണ് കൂട്ടിയിടിച്ചത്.ഇടിയെ തുടര്‍ന്ന് നിയന്ത്രണം വിട്ട ഓട്ടോ റോഡിന്റെ വശത്തേക്ക് മറിഞ്ഞു.
ഓട്ടോയിലുണ്ടായിരുന്ന കുമാരനല്ലൂര്‍ സ്വദേശികളായ സിനാജ്,ഷമീര്‍ എന്നിവര്‍ക്ക് പരിക്കേറ്റു.ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അപകടത്തെ തുടര്‍ന്ന് എംസിറോഡില്‍ ഗതാഗതം തടസ്സപ്പെട്ടിരുന്നു.