സ്വർണ്ണക്കള്ളക്കടത്ത് കേസിൽ സ്വപ്നയുടെ മൊഴി മുഖ്യമന്ത്രിക്കെതിരെ വന്ന സാഹചര്യത്തിൽ ധാർമ്മിക ഉത്തരവാദിത്വമേറ്റെടുത്ത് മുഖ്യമന്ത്രി തത്സ്ഥാനം രാജിവെക്കണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ആവശ്യപ്പെട്ടു.
സ്വർണ്ണക്കള്ളക്കടത്ത് കേസിൽ സിബിഐ അന്വഷണമാവശ്യപ്പെട്ട് യുഡിഎഫ് നടത്തുന്ന സ്പീക്ക് അപ്പ് കേരള സമര പരമ്പരയുടെ നാലാംഘട്ട സമരം ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി ഓഫീസ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .
ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റ പ്രസിഡൻ്റ് എസ്സ് രാജീവ് അധ്യക്ഷത വഹിച്ചു .ഡി സി സി പ്രസിഡൻ്റ് ജോഷി ഫിലിപ്പ് ,കെ പി സി സി സെക്രട്ടറി ഫിലിപ്പ് ജോസഫ് , ഘടകകക്ഷി നേതാക്കളായ പി പി മുഹമ്മദ് കുട്ടി ,പ്രിൻസ് ലൂക്കോസ് ,വി കെ ഭാസി ,സ്റ്റീഫൻ ജേക്കബ് ,കുര്യൻ പി കുര്യൻ , ജില്ലാ കോൺഗ്രസ്സ് കമ്മറ്റി ജനറൽ സെക്രട്ടറി യൂജിൻ തോമസ്സ് ,നന്തിയോട് ബഷീർ ,എൻ എസ്സ് ഹരിശ്ചന്ദ്രൻ , ഡോ : കെ എം ബെന്നി എന്നിവർ സംസാരിച്ചു