കോട്ടയം :ഗ്രാമീണ വനിതകൾ സ്വയം സംരംഭക രായി മുന്നോട്ട് വരണമെന്ന് വൈക്കം എംഎൽഎ ആശ അഭിപ്രായപ്പെട്ടു. കുടുംബശ്രീ ജില്ലാ മിഷൻ ജൻഡർ വിഭാഗം ജി ആർ സി വാരാചരണത്തിന്റെ സമാപനം സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംഎൽഎ. ഗ്രാമീണ മേഖ ലകളിലെ സ്ത്രീകളുടെ അടിസ്ഥാന സൗകര്യങ്ങൾ ഇനിയും മെച്ചപ്പെടുത്തേണ്ടതുണ്ടന്ന് എംഎൽഎ പറഞ്ഞു. യോഗത്തിൽ വൈക്കം ബ്ലോക്ക് പ്രസിഡന്റ് ശ്രീമതി എം. വൈ. ജയകുമാരി അധ്യക്ഷത വഹിച്ചു. കുടുംബശ്രീ കോട്ടയം ജില്ല മിഷൻ അസിസ്റ്റന്റ് കോ ഓർഡിനേറ്റർ അരുൺ പ്രഭാകർ, ആമുഖ പ്രഭാഷണം നടത്തി.ഇതിനോടനുബന്ധിച്ച് നടന്ന വെബിനാറിൽ എഴുത്ത് കാരിയും പുരോഗമന കലാസാഹിത്യ വേദിയുടെ സംസ്ഥാന കമ്മിറ്റി അംഗവുമായ ശ്രീമതി രവിത ഹരിദാസ് വിഷയാവതരണം നടത്തി. കുടുംബശ്രീ കോട്ടയം ജില്ലാ മിഷൻ പ്രോഗ്രാം മാനേജർ ഉഷാദേവി ആശംസകൾ നേർന്ന് സംസാരിച്ചു. സ്നേഹിതാ കൗൺസിലർ ഉണ്ണി മോൾ സ്വാഗതവും ഷെമി നന്ദിയും പറഞ്ഞു.
ഒരാഴ്ച നീണ്ടു നിന്ന grc വാരാചരണത്തിൽ ലോക മാനസികാരോഗ്യ ദിനം, അന്താരാഷ്ട്ര ബാലികാ ദിനാചരണം, അന്തർദേശീയ ദുരന്ത നിവാരണ ദിനം, ലോക ഭക്ഷ്യ ദിനം, അന്താരാഷ്ട്ര ഗ്രാമീണ വനിതദിനം, ദാരിദ്ര നിർമ്മാർജ്ജന ദിനം എന്നിങ്ങനെ ദിനങ്ങളുമായി ബന്ധപ്പെട്ട് വെബിനാറുകൾ സംഘടിപ്പിച്ചു. ജില്ലയിലെ മുഴുവൻ grc കളിലും ഒരാഴ്ചയായി വിപുലമായ പരിപാടികൾ ആണ് ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്. കോട്ടയം ജില്ലാ കുടുംബശ്രീ മിഷൻ ജൻഡർ വിഭാഗം വനിതാ വികസന പ്രവർത്തനങ്ങൾ ക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ലുടെ സഹ കരണത്തോടെ grc കൾ രൂപീകരിച്ചിട്ടുണ്ട്. നിലവിൽ 30 grc കൾ ആണ് ജില്ല യില് പ്രവർത്തിക്കുന്നത്.സ്ത്രീകൾക്കും കുട്ടികൾക്കും മാനസിക പിന്തുണ തൊഴിൽ നൈപുനീ പരിശീലനങ്ങൾ, ബോധവത്ക്കരണ പരിപാടികൾ, സ്ത്രീ പദവി പഠനം, ഡിജിറ്റൽ സാക്ഷരത, തുടങ്ങിയവ grc യുടെ പ്രധാന പ്രവർത്തനങ്ങൾ ആണ്.
ഒക്ടോബർ പത്ത് മുതൽ പതിനേഴ് വരെ ഒരാഴ്ച്ച നീണ്ട് നിൽക്കുന്ന വാരാചരണ പരിപാടികൾ ആണ് സംഘടിപ്പിച്ചത്.ജില്ലയിലെ മുഴുവൻ ജി ആർ സി കളേയും ഏഴ് ക്ലസ്റ്റർ ആയി തിരിച്ച് ഓൺലൈൻ പ്ലാറ്റ്ഫോമിൽ നിന്ന് പരിപാടികൾ സംഘടിപ്പിച്ചത്.
ഒക്ടോബർ പത്ത് ലോക മാനസികാരോഗ്യ ദിനം ആചരണത്തോ ടെ grc വാരാചരണത്തിന്റെ തുടക്കം കുറിച്ചു. ഓരോ ക്ലസ്റ്റെറിലും ബഹു എംഎൽഎ മാർ ആയ മാണി സി കാപ്പൻ, ഡോ ജയരാജൻ, അഡ്വ സുരേഷ് കുറുപ്പ്, അഡ്വ മോൻസ് ജോസഫ് തുടങ്ങിയവർ മുഖ്യ അതിഥികളായി. മുൻ മുഖ്യമന്ത്രി ബഹു. എംഎൽഎ. ഉമ്മൻ ചാണ്ടി വീഡിയോ സന്ദേശം നൽകി. മാനസികാരോഗ്യ വെബിനാരിൽ ഡോ. ഹേന ഉൾപ്പെടെയുള്ള മനഃശാസ്ത്രഞർ വിഷയാവതരണവും സംശയ നിവാരണവും നടത്തി. തദ്ദേശ സ്വയംഭരണ സമിതി പ്രതിനിധികൾ ഉൾപ്പെടെ സംസ്കാരിക ആരോഗ്യ രംഗത്തെ പ്രമുഖർ പങ്കെടുത്ത് സംസാരിചു.
ഒക്ടോബർ 11 ന് അന്തർദേശീയ ബാലികാ ദിനാചരണം സംഘടിപ്പിച്ചു.ഇതിനോടനുബന്ധിച്ച് ജി ആർ സി കളിൽ ബാലികാ ക്ലബ് കൾ രൂപീകരിച്ചു. ഇവർക്കായി ക്ലാസ്സുകളും സംഘടിപ്പിച്ചു. കുട്ടികളുടെ കലാ പ്രകടനങ്ങളും വാട്ട്സ്ആപ് കൂട്ടായ്മ വഴി നടത്തി.
അന്തർദേശീയ ദുരന്ത നിവാരണ ദിനമായി ഒക്ടോബർ പതിമൂന്ന് ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ സ്ത്രീകളുടെ പങ്ക് എന്ന വിഷയത്തിൽ സെമിനാർ നടത്തി.
അന്താരാഷ്ട്ര ഗ്രാമീണ വനിതാ ദിനം ഒക്ടോബർ പതിനഞ്ചിന് ഗ്രാമീണ മേഖലയിൽ വിജയിച്ച് സംരമ്പകരായ വനിതകളെ ആദരിച്ചു. അവരുടെ പ്രവർത്തന രീതിയും അനുഭവങ്ങളും മറ്റുള്ളവർക്ക് പങ്കുവെച്ചു.
ഒക്ടോബർ 16 ലോക ഭക്ഷ്യ ദിനമായിരുന്നു. ഭക്ഷ്യ സുരക്ഷയെ കുറിച്ച് വെബിനാരുകൾ സംഘടിപ്പിച്ച്. സ്നേഹിതാ കോളിംഗ് ബെൽ അംഗങ്ങൾക്ക് ഭക്ഷണം എത്തിച്ച് കൊടുത്തു.
ഒക്ടോബർ17 അന്തർ ദേശീയ ദാരിദ്ര്യ നിർമ്മാർജ്ജന ദിനം ആണ്.കുടുംബശ്രീ മിഷന്റെ പ്രധാന ലക്ഷ്യമായ ദാരിദ്ര്യ നിർമ്മാർജ്ജന ദിനാചരണം ഇന്നലെ (17.10.20) വിവിധ ജി ആർ സികളിൽ ജില്ല തല ജി ആർ സി വാരാചരണ സമാപനം ഇന്നലെ നടത്തി.