ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകൃതമായിട്ട് 100 വര്‍ഷങ്ങള്‍ പിന്നിട്ടു.ഇതിന്റ് ഭാഗമായ് സിപിഎം നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു.പ്രാദേശിക കേന്ദ്രങ്ങളില്‍ കൊടി ഉയര്‍ത്തി.പാര്‍ട്ടി നേതാക്കള്‍ ഓണ്‍ലെെനായി ജനങ്ങളെ അഭിസംബോധന ചെയ്തു.
ഇതിനോടനുബന്ധിച്ച് ഫേസ്ബുക്കില്‍ എഴുതുകയായിരുന്നു എം സ്വരാജ്
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ഇന്ത്യൻ വിപ്ലവ പ്രസ്ഥാനത്തിന് 100 വയസ് .
ഒന്നുമില്ലാത്തവനെ ജീവിയ്ക്കാൻ പ്രേരിപ്പിച്ചതും,
ഈ ലോകം നിസ്വരുടേതു കൂടിയാണെന്ന് പഠിപ്പിച്ചതും
ഈ ചുവന്ന പതാകയാണ് ..
ചൂഷണവും അടിച്ചമർത്തലുകളും ജീവിതം നരക തുല്യമാക്കിത്തീർത്ത പട്ടിണിപ്പാവങ്ങളുടെ സ്വപ്നങ്ങൾക്ക് നിറം പകർന്നത്
ഈ ചുവന്ന പതാകയാണ് …
അനീതിയ്ക്കെതിരെ പൊരുതാനും അന്യായങ്ങൾക്കെതിരെ നിരന്തരം കലഹിയ്ക്കാനും ജനകോടികൾക്ക് ഊർജ്ജമേകിയത്
ഈ ചുവന്ന പതാകയാണ് …
ഇന്ത്യൻ വിപ്ലവ പ്രസ്ഥാനത്തിന് 100 വയസ് .ഒന്നുമില്ലാത്തവനെ ജീവിയ്ക്കാൻ പ്രേരിപ്പിച്ചതും, ഈ ലോകം നിസ്വരുടേതു…
Posted by M Swaraj on Saturday, 17 October 2020
ആകാശത്തോളം ഉയർന്നു നിൽക്കുന്ന അധികാര ശക്തിയുടെ മുന്നിൽ
നിവർന്നു നിൽക്കാനും ശബ്ദമുയർത്താനും സകല മനുഷ്യർക്കും കരുത്തു പകർന്നത്
ഈ ചുവന്ന പതാകയാണ് ..
അപരൻ്റെ വാക്കുകൾ സംഗീതമായി മാറുന്നതും ,
മറ്റുള്ളവരുടെ വേദനകളൊക്കെയും സ്വന്തം ദു:ഖമായി ഭവിയ്ക്കുന്നതും എങ്ങിനെയെന്ന് പഠിപ്പിച്ചത്
ഈ ചുവന്ന പതാകയാണ് …..
നഷ്ടപ്പെടുവാൻ കൈവിലങ്ങുകൾ മാത്രമുള്ള മനുഷ്യർക്ക് നേടിയെടുക്കാനൊരു ലോകമുണ്ടെന്ന് ഓർമപ്പെടുത്തിയത്
ഈ ചുവന്ന പതാകയാണ്…
ചൂഷിതരും നിന്ദിതരും പീഡിതരുമായ മനുഷ്യരെ അവകാശബോധത്തിൻ്റെ ബാലപാഠങ്ങൾ പഠിപ്പിച്ചത്
ഈ ചുവന്ന പതാകയാണ് …
പരാജയങ്ങളിൽ നിന്നും പാഠമുൾക്കൊള്ളുവാനും വിജയം വരെ പൊരുതുവാനുമുള്ള ആത്മവിശ്വാസം പതിതർക്കു പകർന്നു നൽകിയത്
ഈ ചുവന്ന പതാകയാണ്.
അതെ ,
പുതിയ ലോകം പിറക്കും വരെ
ചൂഷണം മരിയ്ക്കും വരെ
മർദ്ദകർ തോറ്റു മടങ്ങും വരെ
പോരാട്ടം നിലയ്ക്കില്ല …
ഇന്ത്യൻ വിപ്ലവ പ്രസ്ഥാനത്തിൻ്റെ ജന്മശതാബ്ദി ദിനത്തിൽ നമുക്ക് പ്രതിജ്ഞ പുതുക്കാം .