ഇളങ്ങുളം: ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് തടി പിടിക്കാനായി കൊണ്ടുവന്ന കൊടുങ്ങൂര്‍ സ്വദേശിയുടെ ആന ഇളങ്ങുളം നെയ്യാട്ടുശ്ശേരിയില്‍ ഇടഞ്ഞത്. വാഴൂര്‍ കല്ലൂത്താഴെ രാജേന്ദ്രന്റെ ഉടമസ്ഥതയിലുള്ള ശിവസുന്ദര്‍ എന്ന ആനയാണ് ഇടഞ്ഞോടിയത്. മൂന്നോളം വാഹനങ്ങളും വൈദ്യുതി പോസ്റ്റും വീടിന്റെ മതിലും ആന തകര്‍ത്തു. ഇന്നലെ രാത്രി ആനയുടെ ചങ്ങല വേര്‍പ്പെട്ടു പോയതിനെ തുടര്‍ന്ന് മണിക്കൂറുകളോളം നാട് പരിഭ്രാന്തിയിലായിരുന്നു. എവിടേക്കാണ് ആന പോയതെന്നറിയാതെ നാട്ടുകാര്‍ വലഞ്ഞു. തുടര്‍ന്ന് രാത്രി 12 മണിയോടെ ഇളങ്ങുളം അമ്പലത്തിനു സമീപത്തെ പറമ്പില്‍ ആനയെ കണ്ടെത്തി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ ഇന്ന് രാവിലെ ഒമ്പതു മണിയോടെ ഒട്ടയ്ക്കല്‍ ഭാഗത്ത് വെച്ച് ആനയെ തളക്കുകയായിരുന്നു.
ഇതിനിടെ ദൃശ്യങ്ങള്‍ പകര്‍ത്താനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ ആനയുടമയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ കയ്യേറ്റ ശ്രമമുണ്ടായി. പകര്‍ത്തിയ ദൃശ്യങ്ങള്‍ ബലമായി നീക്കം ചെയ്യുകയും ചെയ്തു. വാര്‍ത്ത നല്‍കുകയോ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയോ ചെയ്താല്‍ ബാക്കി അപ്പോള്‍ കാണിച്ചു തരാമെന്നു പറഞ്ഞ് അസഭ്യവര്‍ഷം നടത്തുകയായിരുന്നു. ഇന്നലെയും സമാനമായ സംഭവം ഇവരുടെ ഭാഗത്തു നിന്നുണ്ടായിരുന്നു. ക്യാമറാപേഴ്സന്റെ ഫോണ്‍ നമ്പരും മേല്‍വിലാസവും ശേഖരിച്ച ശേഷമാണ് ഇന്നലെ തടഞ്ഞു വെച്ച മാധ്യമപ്രവര്‍ത്തകരെ ആന ഉടമയുടെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘം പറഞ്ഞയച്ചത്
3 comments
Thank you for the auspicious writeup. It in truth used to be a amusement account
it. Look complicated to far added agreeable from
you! However, how could we communicate?
The other day, while I was at work, my cousin stole my iphone and tested
to see if it can survive a 30 foot drop, just so she can be a youtube sensation. My iPad is now broken and she has
83 views. I know this is totally off topic but I had to share it with someone!
Thanks for finally writing about > ഇരുപത് മണിക്കൂര്‍ മുള്‍മുനയില്‍; ഇളങ്ങുളത്ത് ഇടഞ്ഞ ആനയെ തളച്ചു; ദൃശ്യങ്ങള്‍ പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കയ്യേറ്റ ശ്രമം – Travancore News < Loved it!